കുവൈത്തിലെ കമ്പനികളിൽ നിന്ന് 900 മില്യൺ ദിനാർ നികുതിയിനത്തിൽ പിരിച്ചെടുത്തു

  • 31/12/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തെ കമ്പനികളിൽ നിന്ന് 900 മില്യൺ ദിനാർ നികുതിയായി സർക്കാർ പിരിച്ചെടുത്തതായി കണക്കുകൾ. 2017 ഏപ്രിൽ മുതൽ 2022 മാർച്ച് അവസാനം വരെയുള്ള കാലയളവിലെ കണക്കാണിത്. വിദേശ കമ്പനികളിൽ നിന്നുള്ള ആദായനികുതി, കുവൈത്ത് കമ്പനികളിൽ നിന്നുള്ള ആദായനികുതി, തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ആദായനികുതി, കുവൈത്ത് കമ്പനികളിൽ നിന്നുള്ള സകാത്ത്, രാജ്യത്തിന്റെ സേവനങ്ങളിലേക്കുള്ള കമ്പനികളുടെ സംഭാവനകൾ എന്നിവയ്ക്കായി 787.6 ദിനാറാണ് ശേഖരിച്ചത്. 

വിതരണ ലാഭത്തിൽ നിന്ന് ലഭിച്ച ഏകദേശം 110 മില്യൺ ദിനാർ കൂടാതെ, നികുതി സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ മറ്റുള്ളവ നൽകുന്നതിനുള്ള വരുമാനവും ഉൾപ്പെടുന്നുണ്ട്. 2018/2019 സാമ്പത്തിക വർഷത്തിലാണ് കമ്പനികളിൽ നിന്നും മറ്റ് പ്രോജക്ടുകളിൽ നിന്നുമുള്ള വരുമാനം, ലാഭം, മൂലധന നേട്ടം എന്നിവയിൽ നിന്നുള്ള ഏറ്റവും ഉയർന്ന നികുതി പിരിവ് ലഭിച്ചത്. ഈ കാലയളവിൽ 181.3 മില്യൺ ദിനാർ സമാഹരിച്ചു. 109.94 മില്യൺ ദിനാറിന്റെ ഡിവിഡന്റ് ലാഭം തുടങ്ങിയവ കൂടെ പരി​ഗണിക്കുമ്പോൾ ആകെ ശേഖരണം 291.2 മില്യൺ ദിനാറായി ഉയർന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News