കുവൈത്തിൽ ആദ്യമായി സർജിക്കൽ റോബോട്ടുകളെ ഉപയോ​ഗിച്ച് ENT ശസ്ത്രക്രിയകൾ

  • 01/01/2023

കുവൈത്ത് സിറ്റി: ജാബർ അൽ അഹമ്മദ് ഹോസ്പിറ്റലിലെ ENT  വിഭാഗം ശസ്ത്രക്രിയാ റോബോട്ട് വഴി തലയിലും കഴുത്തിലും മുഴകൾക്കുള്ള ശസ്‌ത്രക്രിയയെക്കുറിച്ചുള്ള ശിൽപശാല പൂർത്തിയാക്കി. അമേരിക്കയിലെ മയോ ക്ലിനിക്കിൽ നിന്നുള്ള ചെവി, മൂക്ക്, തൊണ്ട ശസ്ത്രക്രിയകൾ, തലയിലും കഴുത്തിലുമുള്ള മുഴകൾ എന്നിവയിൽ വിദഗ്ധനായ ഡോക്ടർ തോമസ് നെയ്ഗലിന്റെ പങ്കാളിത്തത്തോടെയായിരുന്നു ശിൽപ്പശാല. കുവൈത്തിൽ ആദ്യമായി നടത്തുന്ന ശിൽപശാലയിൽ കണ്ണിനും കഴുത്തിനും ട്യൂമർ സർജറി വിഭാഗത്തിൽ സർജിക്കൽ റോബോട്ടിനെ ഉപയോഗിച്ച് 5 ശസ്ത്രക്രിയകൾ നടത്തി. ശിൽപശാലയിൽ തലയിലും കഴുത്തിലുമുള്ള ഓങ്കോളജിസ്റ്റുകൾക്കായി പ്രഭാഷണങ്ങൾ അടക്കം ഉൾപ്പെട്ടിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News