2023-ന്റെ ആദ്യ മണിക്കൂറിൽ എമർജൻസി ഫോണിലേക്ക് വന്നത് 100 റിപ്പോർട്ടുകൾ

  • 01/01/2023

കുവൈത്ത് സിറ്റി: പുതുവർഷത്തിന്റെ ആദ്യ മണിക്കൂറിൽ എമർജൻസി ഫോൺ നമ്പറായ 112ലേക്ക് നൂറോളം റിപ്പോർട്ടുകൾ ലഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ജാബർ പാലവുമായി ബന്ധപ്പെട്ടാണ് ഏറിയപങ്ക് വിളികളും എത്തിയത്. വഴക്കുകൾ, കുടുംബങ്ങളെ ഉപദ്രവിക്കൽ, രണ്ട് കുത്തേറ്റ കേസുകൾ എന്നിവയുടെ 30 റിപ്പോർട്ടുകൾ അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ട്രാഫിക് അപകടങ്ങൾ, തീപിടിത്തങ്ങൾ തു‌ടങ്ങിയവയും റിപ്പോർട്ട് ചെയ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News