കുവൈത്തിൽ പുതുവർഷാരംഭത്തില്‍ പിറന്നത് 33 കുഞ്ഞുങ്ങള്‍

  • 02/01/2023

കുവൈത്ത് സിറ്റി: 2023 പുതുവർഷാരംഭത്തില്‍ കുവൈത്തിലെ സർക്കാർ മേഖലയിലെ ആശുപത്രികളിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗങ്ങളിൽ 28 പ്രസവങ്ങൾ നടന്നു. ഒറ്റപ്രസവത്തില്‍ മൂന്ന് കുട്ടികള്‍ ഉണ്ടായ രണ്ട് സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് ഇരട്ട കുട്ടികളും പിറന്നു. മൊത്തം ജനനങ്ങളുടെ എണ്ണം 33 കുട്ടികളിൽ എത്തി. അതില്‍ 16 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 14 കുട്ടികളാണ് കുവൈത്തികളെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

പുലർച്ചെ 12:01 ന് ജഹ്‌റ ഹോസ്പിറ്റലിൽ ജനിച്ച സൗദി പൗരനായ ആണ്‍കുട്ടിയുടേതായിരുന്നു ആദ്യത്തെ പ്രസവം. രണ്ടാമത്തെ പ്രസവം 12:30 ന് മെറ്റേണിറ്റി ഹോസ്പിറ്റലിലായിരുന്നു. കുവൈത്തിയായ ആണ്‍കുട്ടിയാണ് ജനിച്ചത്.  മെറ്റേണിറ്റി ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടന്നത്. ആകെ എട്ട് പ്രസവങ്ങള്‍ ഇവിടെ നടന്നു. തൊട്ടുപിന്നാലെ ഏഴ് പ്രസവങ്ങള്‍ നടന്ന അൽ അദാൻ ആശുപത്രിയാണുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News