പുതുവര്‍ഷ ആഘോഷങ്ങളില്‍ തിളങ്ങി കുവൈത്തിലെ മുബാറക്കിയ മാര്‍ക്കറ്റും

  • 02/01/2023

കുവൈത്ത് സിറ്റി: പുതുവര്‍ഷ ആഘോഷങ്ങളില്‍ തിളങ്ങി മുബാറക്കിയ മാര്‍ക്കറ്റും. കുവൈത്തിന് അകത്തും പുറത്തും നിന്നുള്ള സന്ദർശകരെ കൊണ്ട് മാര്‍ക്കറ്റ് നിറഞ്ഞു. പുരാതന സ്ക്വയറുകളും  ഇടവഴികളും മനോഹരമായി അലങ്കരിക്കപ്പെട്ടിരുന്നു. ജനക്കൂട്ടത്തിന് മുന്നില്‍ പുതുവർഷത്തിലേക്ക് പ്രവേശിക്കുന്ന നിമിഷത്തിൽ കരിമരുന്ന് പ്രയോഗവും നടന്നു. സ്വീറ്റ് ഷോപ്പുകൾ, കുവൈത്ത് റെസ്റ്റോറന്റുകൾ, ചായ, കോഫി ഷോപ്പുകൾ, ക്യാമ്പുകൾക്കും റോഡ് യാത്രകൾക്കുമുള്ള സാധനങ്ങൾ എന്നി വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളില്ലാം നല്ല തിരക്കുമായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News