കുവൈത്തിലെ പുതുവത്സര രാവ്, നിരവധി സുരക്ഷാ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു

  • 02/01/2023

കുവൈത്ത് സിറ്റി: സുബിയ മേഖലയിലെ ക്യാമ്പുകളിൽ പുതുവത്സര രാവ് എല്ലാ വാരാന്ത്യങ്ങളെയും പോലെ എല്ലാ നിയന്ത്രണങ്ങളും കടന്ന് പ്രതിസന്ധികള്‍ സൃഷ്ടിച്ചു. യുവാക്കളുടെ കൂട്ടങ്ങള്‍ തമ്മിലുള്ള വഴക്കുകളും രാത്രി വൈകുവോളം കാറുകളുമായി നിരത്തുകളിലൂടെ പാഞ്ഞും  റോഡ് ഉപയോഗിക്കുന്നവരുടെ ജീവന് തന്നെ ഭീഷണി സൃഷ്ടിക്കുകയും ചെയ്തു. പുതുവർഷത്തിന്റെ ആദ്യ മണിക്കൂറിൽ എമർജൻസി ഫോൺ നമ്പറായ 112ലേക്ക് നൂറോളം റിപ്പോർട്ടുകളാണ് ലഭിച്ചത്. 

ജാബർ പ്രദേശവുമായി ബന്ധപ്പെട്ടാണ് ഏറിയപങ്ക് വിളികളും എത്തിയത്. വഴക്കുകൾ, കുടുംബങ്ങളെ ഉപദ്രവിക്കൽ അടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുത്തേറ്റ ഒരാളുടെ നില അതിഗുരുതരമാണ്.  ട്രാഫിക് അപകടങ്ങൾ, തീപിടിത്തങ്ങൾ തു‌ടങ്ങിയവയും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത്തരം പെരുമാറ്റം സമൂഹത്തിന്റെ ഹൃദയത്തെ സ്പർശിക്കുന്നുവെന്ന് സൈക്കോളജിക്കൽ കൺസൾട്ടന്റ് ഡോ. ഖാലിദ് അൽ മൊഹനദി പറഞ്ഞു. ഏതൊരു സമൂഹത്തിലും യുവാക്കളുടെ അക്രമവും വഴക്കുകളും കൂടുന്നത് ബോധവൽക്കരണ പദ്ധതികളുടെയും അഭാവം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News