മൊബൈൽ ഫുഡ് ട്രക്കുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം വേണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 02/01/2023


കുവൈത്ത് സിറ്റി: റെസിഡൻഷ്യൽ ഏരിയകളിലെ മൊബൈൽ ഫുഡ് ട്രക്കുകളുടെ പ്രവർത്തന സമയം നിർണ്ണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള തീരുമാനം പുറപ്പെടുവിക്കാനുള്ള തീരുമാനത്തിലേക്ക് ആഭ്യന്തര മന്ത്രാലയം നീങ്ങുന്നു. പ്രവര്‍ത്തന സമയം കഴിഞ്ഞതിന് ശേഷം തെരുവുകളിലും റോഡുകളിലും ഫുഡ് ട്രക്കുകള്‍ പാര്‍ക്ക് ചെയ്ത് പോകാന്‍ അനുവദിക്കില്ല. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ് മുനസിപ്പാലിറ്റിക്ക് കത്തയച്ചിട്ടുണ്ട്.

കടൽത്തീരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ലഘുഭക്ഷണങ്ങളും ജ്യൂസുകളും പാനീയങ്ങളും വിൽക്കുന്ന മൊബൈൽ വണ്ടികളുടെ വ്യാപനം വലിയ അസൗകര്യം സൃഷ്ടിക്കുന്നുണ്ട്. കൂടാതെ, കടൽത്തീരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും എത്തുന്ന  കുടുംബങ്ങള്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന തരത്തിലേക്കും ഇത് മാറിയിട്ടുണ്ട്. ഒപ്പം മയക്കുമരുന്നുകൾ, ലഹരിവസ്തുക്കൾ തുടങ്ങിയ നിരോധിത വസ്തുക്കൾ വിൽക്കുന്നതിനും കാരണമാകുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയുടെ കത്തില്‍ വിശദമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News