മയക്കുമരുന്ന് ആസക്തിയും വിവാഹമോചനവും തമ്മിൽ ബന്ധമുണ്ടെന്ന് ഇമാൻ അൽ സലേഹ്

  • 02/01/2023

കുവൈത്ത് സിറ്റി: സമൂഹത്തിൽ വിനാശകരമായ സ്വാധീനം ചെലുത്തുന്ന മയക്കുമരുന്നിന് അടിമയാകുന്നതും വിവാഹമോചനവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് നീതിന്യായ മന്ത്രാലയത്തിലെ ഫാമിലി കൗൺസിലിംഗ് വിഭാഗം ഡയറക്ടർ ഇമാൻ അൽ സലേഹ് പറഞ്ഞു. മയക്കുമരുന്നിന് അടിമപ്പെടാനുള്ള പ്രധാന കാരണങ്ങളിൽ കുടുംബ തർക്കങ്ങളും വിവാഹ പ്രശ്നങ്ങളും ഉൾപ്പെടുന്നുണ്ട്. കുടുംബപ്രശ്‌നങ്ങൾ വിഷാദരോഗം ഉൾപ്പെടെയുള്ള നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു, അത് മയക്കുമരുന്നുമായി കൂടെ ചേരുമ്പോൾ ഒരു വ്യക്തിയെ ആഴത്തിലുള്ള നിരാശയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ഭർത്താക്കന്മാർ ചിലപ്പോൾ അനാവശ്യ സമ്മർദ്ദം സൃഷ്ടിക്കുകയും ഭാര്യമാരെ മയക്കുമരുന്നിന് അടിമയാക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നുവെന്നും അല്ലെങ്കിൽ തിരിച്ചും സംഭവിക്കുന്നുണ്ടെന്നും അൽ സലേഹ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News