അഞ്ച് വർഷത്തിനിടെ മയക്കുമരുന്ന് മൂലം കുവൈത്തിൽ 327 മരണങ്ങൾ

  • 02/01/2023

കുവൈത്ത് സിറ്റി: മയക്കുമരുന്നിന്റെ പ്രലോഭനങ്ങളെയും അപകടങ്ങളെയും അഭിമുഖീകരിക്കാനുള്ള നൈപുണ്യവും അവബോധവും അറിവുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ രാജ്യത്തെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സംയോജിപ്പിക്കണമെന്ന് നാഷണൽ പ്രോജക്ട് ഫോർ ഡ്രഗ് പ്രിവൻഷൻ സിഇഒ ഡോ. അഹമ്മദ് അൽ-ഷാട്ടി.  

മയക്കുമരുന്നിന്റെ അടിമത്തത്തിന് ഇരകളായ വർക്ക് അവരുടെ സ്വകാര്യതയെ സംരക്ഷിച്ചു കൊണ്ട്  ഗുണമേന്മയും ഫലപ്രദവുമായ സൗജന്യ ചികിത്സ നൽകേണ്ടതിന്റെയും അവരുടെ രോഗമുക്തിയും സാമൂഹിക പുനരധിവാസവും ഉറപ്പാക്കുന്നതിനായി മികച്ച നടപടികൾ സ്വീകരിക്കേണ്ടതിന്റേയും  ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. 

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, മദ്യം തുടങ്ങിയവയ്ക്ക് അടിമപ്പെട്ട് 327 പേർ മരണപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്തിലെ മയക്കുമരുന്ന്   പ്രശ്നം ചെറുക്കാനുള്ള പ്രധാന ദേശീയ സംവിധാനമാണ് "ഗിരാസ്" എന്ന ബോധവത്കരണ പദ്ധതിയെന്നും ഡോ.  അൽ-ഷാട്ടി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News