ആറ് കുവൈറ്റ് ബാങ്കുകൾ ജിസിസി ക്രോസ്-ബോർഡർ പേയ്‌മെന്റ് സിസ്റ്റത്തിൽ ചേർന്നു.

  • 02/01/2023

കുവൈറ്റ് സിറ്റി :  നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ്, കുവൈറ്റ് ഫിനാൻസ് ഹൗസ്, അഹ്ലി യുണൈറ്റഡ് ബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് കുവൈറ്റ്, ബർഗാൻ ബാങ്ക്, കുവൈറ്റ് ഇൻഡസ്ട്രിയൽ ബാങ്ക് എന്നീ ബാങ്കുകൾ ജിസിസി ക്രോസ്-ബോർഡർ പേയ്‌മെന്റ് സിസ്റ്റത്തിൽ ചേർന്നതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് അറിയിച്ചു 

ക്രോസ്-ബോർഡർ പേയ്‌മെന്റ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ വിന്യസിക്കുന്നതിനുമുള്ള ശ്രമങ്ങളെ തുടർന്ന്  കാര്യക്ഷമത വർധിപ്പിക്കുക, സാമ്പത്തിക സംവിധാനങ്ങളേയും ബാഹ്യ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളേയും ആശ്രയിക്കുന്നത് കുറയ്ക്കുക, ചെലവ് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇത് നടപ്പിലാക്കിയതെന്ന്  സിബികെ ഗവർണർ ബാസൽ അൽ ഹാറൂൺ വാർത്താക്കുറിപ്പിൽ പറഞ്ഞു. 

ജിസിസി ജോയിന്റ് പേയ്‌മെന്റ് സംവിധാനങ്ങൾ ശക്തിപ്പെടുത്താനും സാമ്പത്തിക അപകടസാധ്യതകൾ ഒഴിവാക്കാനും ജിസിസി രാജ്യങ്ങളിൽ  സാമ്പത്തിക ഏകീകരണം കൈവരിക്കുന്നതിന് ഉചിതമായ തന്ത്രങ്ങൾ വികസിപ്പിക്കാനും ഇത് സഹായിക്കുമെന്ന് സിബികെയുടെ ഗവർണർ വ്യക്തമാക്കി 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News