ഇറക്കുമതി ചെയ്ത 809 മദ്യക്കുപ്പികൾ പിടിച്ചെടുത്ത് കുവൈത്ത് കസ്റ്റംസ്

  • 03/01/2023

കുവൈത്ത് സിറ്റി: മദ്യക്കുപ്പികൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കുവൈത്ത് കസ്റ്റംസ്. ഇറക്കുമതി ചെയ്ത 809 മദ്യക്കുപ്പികളാണ് പിടിച്ചെടുത്തത്. ഒരു ഗൾഫ് രാജ്യത്തുനിന്ന് ഷുവൈഖ് തുറമുഖത്തേക്കാണ് മദ്യക്കുപ്പികൾ എത്തിച്ചത്. 40 അടി കണ്ടെയ്നർ എത്തിയപ്പോൾ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. ഇതോടെ എക്‌സ്‌റേ ഉപകരണം ഉപയോഗിച്ച് സ്‌കാൻ ചെയ്തപ്പോൾ രഹസ്യമായി ഒളിപ്പിച്ച നിലയിലുള്ള മദ്യക്കുപ്പികൾ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

കണ്ടെയ്‌നറിന് പുറത്തേക്ക് പോകാൻ ആദ്യം അധികൃതർ അനുമതി നൽകി. തുടർന്ന് പ്രതികളെ പിടികൂടാൻ രൂപീകരിച്ച സംഘം കണ്ടെയ്‌നർ തുറന്ന് ഇറക്കുന്നതിനിടെയാണ് കൈയോടെ അവരെ പിടികൂടുകയായിരുന്നു. പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. എല്ലാ കസ്റ്റംസ് ഔട്ട്‌ലെറ്റുകളിലെയും ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെയും അർപ്പണബോധത്തെയും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ സുലൈമാൻ അബ്ദുൽ അസീസ് അൽ ഫഹദ് പ്രശംസിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News