ലോകമെമ്പാടുമുള്ള വിവിധ പ്രദേശങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി

  • 03/01/2023

കുവൈത്ത് സിറ്റി: മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എല്ലാ കരുതലോടെയും ഏറ്റെടുത്ത് ആഗോള തലത്തിൽ മാനുഷിക പ്രവർത്തനങ്ങളിൽ മുൻനിരക്കാരായി മാറി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി. മാനുഷിക പ്രവർത്തനത്തിന് കുവൈത്ത് ഒരു വിശിഷ്ട മാതൃക ആവിഷ്കരിച്ചുവെന്ന് റെഡ് ക്രസന്റ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഖാലിദ് അൽ സൈദ് പറഞ്ഞു. 

നേപ്പാളിലെ ദരിദ്രർക്കായി ശസ്ത്രക്രിയകൾ നടത്തിയതിന് അസോസിയേഷനെ നേപ്പാളീസ് (ആരോസ് ലൈഫ്സ്റ്റൈൽ) ഹോസ്പിറ്റൽ ആദരിച്ചതിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള ഒന്നിലധികം മേഖലകളിൽ എത്തിച്ചേരാൻ അസോസിയേഷന് കഴിഞ്ഞു. കൂടാതെ പരിധിയില്ലാത്ത മാനുഷിക സംഭാവനകൾക്ക് ഒരു മാതൃക നൽകുകയും വിവേചനമില്ലാതെ അർഹരായവർക്ക് സഹായം, ആശ്വാസം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ നൽകാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News