കുവൈത്തിൽനിന്നും യാത്രകൾക്കായി ചെലവഴിച്ചത് ബില്യൺ ദിനാറുകൾ

  • 03/01/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ കുവൈത്തികളുടെ യാത്രാ ചെലവ് റെക്കോർഡ് കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചതായി കണക്കുകൾ. മൂന്നാം പാദത്തിന്റെ അവസാനത്തോടെ യാത്രാ ചെലവ് 3.14 ബില്യൺ ദിനാറിലേക്കെത്തി. 2021ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 97.5 ശതമാനം വളർച്ചയാണ് പൗരന്മാരുടെ യാത്രാ ചെലവിൽ ഉണ്ടായിരിക്കുന്നത്. 1.59 ബില്യൺ ദിനാറാണ് ചെലവ് വർധിച്ചത്. 

സെൻട്രൽ ബാങ്ക് ഓഫ് കുവൈത്താണ് പ്രാഥമിക ബാലൻസ് ഓഫ് പേയ്‌മെന്റ് ഡാറ്റ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ഒമ്പത് മാസ കാലയളവിൽ കുവൈത്തികൾ യാത്രകൾക്കായി ചെലവഴിച്ച വൻ കുതിച്ചുചാട്ടം കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുകയും നിരവധി പേരെ ബാധിക്കപ്പെടുകയും ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായി കണക്കാക്കപ്പെടുന്നു. കുവൈത്തികൾ ഇഷ്ടപ്പെടുന്ന ലോകത്തിലെ പല രാജ്യങ്ങളിലേക്കും യാത്രയ്ക്ക് നിയന്ത്രണങ്ങൾ നീങ്ങി‌യതോടെ പോക്കുവരവ് സു​ഗമമാകുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News