ബഹിരാകാശത്ത് പുതുചരിത്രം കുറിക്കാൻ കുവൈത്ത് സാറ്റിന്റെ വിക്ഷേപണം ഇന്ന്

  • 03/01/2023

കുവൈത്ത് സിറ്റി: ബഹിരാകാശത്ത് കുവൈത്ത്  ഇന്ന് പുതിയ ചരിത്രം സൃഷ്ടിക്കുകയാണെന്ന് ആദ്യത്തെ കുവൈത്ത് ഉപഗ്രഹത്തിന്റെ പ്രോജക്ട് മാനേജറും കുവൈത്ത് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് സയൻസിലെ ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റ് ആക്ടിം​ഗ് ഡയറക്ടറുമായ ഡോ. ഹാല അൽ ജസ്സാർ. നഗരാസൂത്രണത്തിന്റെ തന്ത്രപ്രധാനമായ, പാരിസ്ഥിതിക, സുരക്ഷ, ശാസ്‌ത്രീയ, ഭവന തലങ്ങളിൽ കുവൈത്തിന്റെ നിരവധി കാര്യങ്ങൾ  ബഹിരാകാശത്തെത്തി നിരീക്ഷിക്കാനുള്ള തയാറെടുപ്പിലാണെന്ന് അൽ ജസ്സാർ കൂട്ടിച്ചേർത്തു.

ഇന്ന് വൈകുന്നേരം കുവൈറ്റ്  സമയം 5:00: 57ന് സ്പേസ് എക്സ് ഫാൽക്കൺ 9 മിസൈൽ യുഎസിലെ ഫ്ലോറിഡയിൽ നിന്ന് 114 സാറ്റ്‍ലൈറ്റുകളുമായാണ് പറന്നുയരുക. ഇതിൽ  കുവൈത്ത് സാറ്റ് 1 ഉൾപ്പെടുന്നുണ്ട്. 3 കിലോഗ്രാം ഭാരമുള്ള ഒരു നാനോമീറ്റർ ഉപഗ്രഹമാണിത്. കൂടാതെ 39 മീറ്റർ വരെ ഉയർന്ന ഡിസ്ചാർജ് പവർ ഉള്ള ക്യാമറയും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. കുവൈത്ത് യൂണിവേഴ്സിറ്റിയിലെ സയൻസ്, എഞ്ചിനീയറിംഗ് ഫാക്കൽറ്റികളിലെ പൗരന്മാരായ 45 യുവതീയുവാക്കളുടെ കഠിനാധ്വാനം കൂടിയാണ് കുവൈത്ത് സാറ്റ് 1.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News