ട്രാഫിക് നിയമ ലംഘനങ്ങൾ തടയാൻ അത്യാധുനിക ക്യാമറകളുമായി കുവൈറ്റ് ട്രാഫിക് ഡിപ്പാർട്മെൻറ്

  • 03/01/2023


കുവൈറ്റ് സിറ്റി : അമിതവേഗതയ്ക്കും സിഗ്നൽ ലംഘകർക്കുമായി ട്രാഫിക് നിരീക്ഷണ സംവിധാനത്തിന്റെ സിക്സ്ത് ജനറേഷൻ  ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈറ്റ് ട്രാഫിക് വിഭാഗം.  റോഡ് ഉപയോക്താക്കൾക്ക് സുരക്ഷയുടെ നിലവാരം ഉയർത്തുന്നതിനും സുരക്ഷിതമായ ഡ്രൈവിങ്ങിനുമായി ട്രാഫിക് മോണിറ്ററിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ പുതിയ സിക്സ്ത് ജനറേഷൻ  ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് കുവൈറ്റ് ട്രാഫിക് വിഭാഗം.

അമിത വേഗത, റെഡ് സിഗ്നൽ, നിരോധിത വലത്തോട്ടോ ഇടത്തോട്ടോ ഉള്ള തിരിവുകളുടെ നിയന്ത്രണം,   ട്രാഫിക് ലൈറ്റുകളിൽ മഞ്ഞ ലൈനിൽ  നിൽക്കുക,  കൂടാതെ സീറ്റ് ബെൽറ്റ് ധരിക്കാതെയും, മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുക, എന്നിവ കൂടാതെ എതിർ ദിശയിൽ വാഹനമോടിക്കുക എന്നതാണ്  ഇതിൽ ഏറ്റവും പ്രധാനം,  എന്നീ നിയമലംഘനങ്ങൾ തടയുകയുമാണ് പുതിയ  അത്യാധുനിക ക്യാമറകളുടെ ലക്‌ഷ്യം എന്ന് ട്രാഫിക് ഡിപ്പാർട്മെന്റ് വ്യക്തമാക്കി.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News