കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് മുന്നിൽ പാൽ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കണമെന്ന് ആവശ്യം

  • 03/01/2023

കുവൈത്ത് സിറ്റി: കുവൈത്തിൽ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഒരു ഗൾഫ് ഡയറി കമ്പനികളിലൊന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് അപേക്ഷ നൽകി. സമാനമായ മറ്റ് കമ്പനികളുമായി ഒരേ ഉത്പന്നത്തിന്‍റെ വില താരതമ്യം ചെയ്ത ശേഷമാണ് വില വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുള്ളതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഉത്പാദന രാജ്യത്ത് ഏതാനും പാലുൽപ്പന്നങ്ങളുടെ വിലയിൽ കമ്പനി മാറ്റം വരുത്തിയിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ വിപണിയിൽ നിരവധി പാലുൽപ്പന്നങ്ങളുടെ വിലയിൽ വർധനവ് കമ്പനി പ്രഖ്യാപിക്കുകയായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News