കുവൈത്തിൽ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 23,044 ട്രാഫിക്ക് നിയമലംഘനങ്ങള്‍

  • 03/01/2023

കുവൈത്ത് സിറ്റി: കഴിഞ്ഞയാഴ്ച രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 23,044 ട്രാഫിക്ക് നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ജനറല്‍ ട്രാഫിക്ക് വിഭാഗം തലവൻ മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഗ് അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത 13 പേരെ ജുവനൈല്‍ പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തു. 34 പേരെ കടുത്ത നിയമലംഘനങ്ങള്‍ക്കാണ് പിടികൂടിയത്. 

ഡിസംബര്‍ 24 മുതല്‍ 30 വരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടത്. ട്രാഫിക്ക് പൊലീസ് 75 വാഹനങ്ങൾ ഇംപൗണ്ട്‌മെന്റ് ഗാരേജിലേക്ക് മാറ്റുകയും 17  പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന ഏഴ് വാഹനങ്ങള്‍ പിടിച്ചെടുത്തു. അതേസമയം,  മയക്കുമരുന്നും ലഹരി വസ്തുക്കളും കൈവശം വച്ചതിന് പിടിക്കപ്പെട്ട രണ്ട് കേസുകള്‍ അധികൃതർ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News