സഹിഷ്ണുതയുടെയും മാനവികതയുടെയും മാതൃകയാണ് കുവൈത്തെന്ന് ആർച്ച്പ്രീസ്റ്റ് ബിഷോയ് ബിഗോൾ

  • 03/01/2023



കുവൈത്ത് സിറ്റി: രാജ്യത്തിന്റെ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ്, കിരീടാവകാശി മിഷാൽ അൽ അഹമ്മദ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് എന്നിവർക്ക് പുതു  വർഷത്തിന്റെ ആശംസകൾ നേർന്ന് കുവൈത്തിലെ സെന്റ് മാർക്‌സ് കത്തീഡ്രൽ പാട്രൺ  ഹെഗോസ് ബിഷപ്പ് ബിഷോയ്. കുവൈത്തിനും ജനങ്ങൾക്കും താമസക്കാർക്കും രാജ്യത്തിന്റെ നേതൃത്വത്തിനും സർക്കാരിനും  എല്ലാവിധ ക്ഷേമവും അദ്ദേഹം ആശംസിച്ചു. 

സഹിഷ്ണുതയുടെയും മാനവികതയുടെയും മാതൃകയാണ് കുവൈത്ത് എന്ന് ഈജിപ്ഷ്യൻ ചർച്ച് പാസ്റ്റർ ഊന്നിപ്പറഞ്ഞു. കൊവിഡ് മഹാമാരി മൂലമുണ്ടായ പ്രത്യാഘാതങ്ങൾ നിറഞ്ഞ മുൻ വർഷങ്ങളിൽ ലോകം എന്താണ് അഭിമുഖീകരിച്ചതെന്ന് ഓർക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന് ജീവിതത്തിൽ വന്ന മാറ്റങ്ങളുമായി അത് താരതമ്യം ചെയ്യണം. ദൈവം നമുക്കായി എത്രമാത്രം കൃപയും സംരക്ഷണവും ചെയ്തുവെന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News