കുവൈത്തിലെ സ്വകാര്യ മേഖലയിലെ ഫാർമസികളിൽ 2022ൽ 2804 നിയമലംഘനങ്ങൾ

  • 04/01/2023

കുവൈത്ത് സിറ്റി: അടുത്ത കാലത്ത് മെഡിസിൻസ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന് ധാരാളം വ്യാജവും കടത്തിയതുമായ നിരവധി മരുന്നുകൾ പിടികൂടിയെന്ന് ആരോ​ഗ്യ വിഭാ​ഗം വൃത്തങ്ങൾ സ്ഥിരീകരിച്ചു. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെ നിരവധി മരുന്നുകളും അവയുടെ മെഡിക്കൽ പ്രമോട്ടർമാരെയും അധികൃതർ പിന്തുടരുന്നുണ്ട്. അതുപോലെ തന്നെ ലൈസൻസില്ലാത്ത മരുന്നുകൾ വാഗ്ദാനം ചെയ്യുന്ന ജനപ്രിയ മാർക്കറ്റുകളും ബ്യൂട്ടി ഷോപ്പുകളും നിരീക്ഷിക്കുന്നുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി. മരുന്നുകൾ വിതരണം ചെയ്യുന്ന പ്രക്രിയ നിയന്ത്രിക്കുന്നതിനും രോഗികൾക്ക് ലൈസൻസുള്ള മരുന്നുകളുടെ ലഭ്യത മാത്രം ഉറപ്പാക്കുന്നതിനും ഈ വർഷം കടുത്ത പരിശോധ ക്യാമ്പയിനുകൾ തന്നെ നടത്തുമെന്നും ആരോ​ഗ്യ വിഭാ​ഗം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News