കുവൈത്ത് സാറ്റ് 1 ഭ്രമണപഥത്തിൽ; അഭിമാനനേട്ടവുമായി കുവൈത്ത്

  • 04/01/2023

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ആദ്യ ഉപ​ഗ്രഹമായ കുവൈത്ത് സാറ്റ് 1 ഭ്രമണപഥത്തിൽ എത്തിയതോടെ അഭിമാനനേട്ടത്തിന്റെ നെറുകയിൽ കുവൈത്ത്. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രിയുടെ സാന്നിധ്യത്തിലാണ് ഉപ​ഗ്രഹത്തിന്റെ വി​ക്ഷേപണം നടന്നത്. യുഎസിലെ ഫ്ലോറിഡയിലെ കേപ് കനാവറൽ എയർഫോഴ്സ് ബേസിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 മിസൈൽ വഴി നേരിട്ട് വിക്ഷേപണ നിമിഷത്തിന് അൽ ഷാദിയയിലെ കുവൈത്ത് യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയൻസ് തിയേറ്റർ സാക്ഷ്യം വഹിച്ചു. കുവൈത്തിന് ഇത് അഭിമാന നിമിഷമാണെന്ന് മന്ത്രി അൽ അദ്വാനി പറഞ്ഞു. യുവാക്കളുടെ കണ്ണുകളിൽ ആവേശം താൻ കണ്ടു, കുവൈത്തിന്റെ ശോഭനമായ ഭാവിയും കണ്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹിരാകാശത്ത് കുവൈത്ത്  പുതിയ ചരിത്രം സൃഷ്ടിക്കുകയാണെന്ന് ആദ്യത്തെ കുവൈത്ത് ഉപഗ്രഹത്തിന്റെ പ്രോജക്ട് മാനേജറും കുവൈത്ത് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് സയൻസിലെ ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റ് ആക്ടിം​ഗ് ഡയറക്ടറുമായ ഡോ. ഹാല അൽ ജസ്സാർ. നഗരാസൂത്രണത്തിന്റെ തന്ത്രപ്രധാനമായ, പാരിസ്ഥിതിക, സുരക്ഷ, ശാസ്‌ത്രീയ, ഭവന തലങ്ങളിൽ കുവൈത്തിന്റെ നിരവധി കാര്യങ്ങൾ  ബഹിരാകാശത്തെത്തി നിരീക്ഷിക്കാനുള്ള തയാറെടുപ്പിലാണെന്ന് അൽ ജസ്സാർ കൂട്ടിച്ചേർത്തു. കുവൈത്ത് യൂണിവേഴ്സിറ്റിയിലെ സയൻസ്, എഞ്ചിനീയറിംഗ് ഫാക്കൽറ്റികളിലെ വിദ്യാർത്ഥികളായ 45 യുവതീയുവാക്കളുടെ കഠിനാധ്വാനം കൂടിയാണ് കുവൈത്ത് സാറ്റ് 1.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News