ഉൾക്കാഴ്ച കൊണ്ട് അവർ പൊരുതുകയാണ്, മുന്നിൽ വലിയ ലക്ഷ്യങ്ങൾ; അഭിമാനമായി മാറുന്ന 3 കുവൈത്തി യുവാക്കൾ

  • 04/01/2023

കുവൈത്ത് സിറ്റി: കാഴ്ച പരിമിതിയുണ്ടെങ്കിലും ഉൾക്കാഴ്ച കൊണ്ട് ശാസ്ത്ര, സാങ്കേതിക, പഠന രം​ഗങ്ങളിൽ പുത്തൻ പ്രതീക്ഷയായി മാറി മൂന്ന് കുവൈത്തി യുവാക്കൾ. സാങ്കേതികവിദ്യ, പൈത്തൺ ഭാഷ എന്നിങ്ങലെ കമ്പ്യൂട്ടർ ലോകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അഭിനിവേശമുള്ള അബ്ദുള്ള അൽ ഒതൈന എന്ന 19കാരനാണ് ആദ്യത്തെ ആൾ. ആപ്പിൾ ഉപകരണങ്ങൾക്കായുള്ള സിരി സിസ്റ്റം അല്ലെങ്കിൽ ആമസോണിന്റെ അലക്സ പോലെ ഒരു പേഴ്സണൽ അസിസ്റ്റന്റിനെ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് അൽ ഒതൈന.

കാലാവസ്ഥ സംബന്ധിച്ചുള്ള വിശാലമായ അറിവും താത്പര്യം കൊണ്ട് അമ്പരിപ്പിക്കുകയാണ് ഹമ്മൗദ് മുഹമ്മദ് അൽ ഹുജൈലാൻ. കുവൈത്തിന് ചുറ്റുമുള്ള ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളിൽ ചിത്രങ്ങൾ കൈമാറുന്ന റഡാറിനെ കുറിച്ച് അൽ ഹുജൈലാന് കൃത്യമായി സംസാരിക്കാനാകും. 2021ൽ കാലാവസ്ഥ നിരീക്ഷിക്കുന്നതിനും പ്രവചിക്കുന്നതിനുമായി ഒരു ഓട്ടോമാറ്റിക് സ്റ്റേഷൻ നൽകി കാലാവസ്ഥ വകുപ്പ് തനിക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു. 

അറബിക്, നബാത്തിയൻ കവിതകളും തത്വശാസ്ത്രവും ഇഷ്ടപ്പെടുന്ന അറബി ഭാഷാ വിദ്യാർത്ഥിയാണ് അബ്‍ദുൾ അസീസ് അൽ ഒട്ടൈബി. ശസ്ത്രക്രിയയ്ക്ക് ശേഷം 3 മാസം പ്രായമുള്ളപ്പോൾ മുതൽ കാഴ്ച നഷ്ടപ്പെട്ട അൽ ഒട്ടൈബിക്ക് ഒരുപാട് ലക്ഷ്യങ്ങൾ മുന്നിലുണ്ട്. ഡോക്ടറേറ്റ് ബിരുദം നേടുകയും തന്റെ രാജ്യമായ കുവൈത്തിന്റെ പേര് ഉയർത്തുകയും ചെയ്യണമെന്നാണ് ആ​ഗ്രഹമെന്നും കുവൈത്ത് സർവകലാശയിൽ പ്രൊഫസറാകണമെന്നാണ് ആ​ഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News