2021 ഡിസംബർ മുതൽ 3,000 കുവൈറ്റ് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചു

  • 04/01/2023


കുവൈറ്റ് സിറ്റി : ഇഷ്യൂ ചെയ്‌തതിനുശേഷം, തൊഴിൽ  മാറുകയോ അല്ലെങ്കിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ ചെയ്ത  3000 പ്രവാസികളുടെ  ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ, മേജർ ജനറൽ യൂസഫ് അൽ-ഖദ്ദ വെളിപ്പെടുത്തി 

2021 ഡിസംബർ 15-ന് പ്രവാസി ലൈസൻസുകൾ ഓഡിറ്റ് ചെയ്യാനുള്ള തീരുമാനത്തിൽ, ഓഡിറ്റ് പ്രക്രിയയും പിൻവലിക്കലുകളും "ട്രാഫിക്" ഡിപ്പാർട്മെൻറ്  വഴിയോ  വെബ്‌സൈറ്റ് വഴിയോ തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, "ട്രാഫിക്കും" പബ്ലിക് അതോറിറ്റി ഫോർ മാൻപവറും തമ്മിൽ ബന്ധമുണ്ടെന്നും തൊഴിൽ മാറ്റം പരിശോധിക്കുമെന്നും കൂടാതെ, ലൈസെൻസ്  പിൻവലിച്ചവരുടെ വാഹനത്തിന്റെ ഉടമസ്ഥാവകാശം പുതുക്കാനും കഴിയില്ലെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News