ഗാർഹിക തൊഴിലാളികൾക്ക് ഓൺലൈൻ ആയി പരാതി നൽകാൻ സംവിധാനം

  • 04/01/2023

‌കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഓൺലൈൻ ആയി സ്വീകരിക്കാൻ സംവിധാനമൊരുക്കി മാൻപവർ അതോറിറ്റി. ​ഗാർഹിക തൊഴിലാളികൾക്ക് ഓട്ടോമേറ്റഡ് സംവിധാനം വഴി ആറ് പരാതി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഒരു ലേബർ ഓഫീസിനെതിരെ തൊഴിലുടമയുടെ പരാതി അല്ലെങ്കിൽ ഒരു തൊഴിലുടമയ്‌ക്കെതിരായ ഓഫീസിന്റെ പരാതി അടക്കം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ക്ലിയറൻസ് നൽകുന്നതിനും തൊഴിലാളിയുടെ റെസിഡൻസി  നീട്ടുന്നതിനും പുറമേ, ഓഫീസിനെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News