കുവൈത്ത് രണ്ടാമത്തെ ഉപഗ്രഹത്തിന്റെ പണിപ്പുരയിൽ

  • 05/01/2023

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ആദ്യ ഉപ​ഗ്രഹമായ കുവൈത്ത് സാറ്റ് 1 വിജയകരമായി വിക്ഷേപിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ കുവൈത്ത് രണ്ടാമത്തെ ഉപഗ്രഹത്തിന്റെ രൂപകൽപ്പനയിലും ബജറ്റിലും പ്രവർത്തിക്കുകയാണെന്ന് വെളിപ്പെടുത്തൽ. ഡോ. യാസർ അബ്ദുൾ റഹീമും സംഘവും രണ്ടാമത്തെ ഉപ​ഗ്രഹത്തിന്റെ പണിപ്പുരയിലാണ്. സയന്റിഫിക്ക് ബറ്റാലിയന് മുന്നിൽ പുതിയ വെല്ലുവിളികളുണ്ടെന്നും ആദ്യ ചാന്ദ്ര ദൗത്യത്തേക്കാൾ ബുദ്ധിമുട്ടുള്ള ഒരു ശാസ്ത്രീയ ദൗത്യത്തിൽ കൂടുതൽ അഭിലാഷത്തോടെ സംഘം പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിന്റെ രണ്ടാമത്തെ ഉപഗ്രഹത്തിന്റെ ഭാഗങ്ങൾ നിർമ്മിക്കുന്നത് അതിൽ ഉൾപ്പെടുന്നു. പ്രവർത്തനം ആരംഭിച്ച് 3 വർഷത്തിന് ശേഷം അത് വിക്ഷേപിക്കാനാകുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News