2022ൽ 3000ത്തോളം വ്യാജ കമ്പനികൾ പൂട്ടിച്ചുവെന്ന് കുവൈറ്റ് മാൻപവർ അതോറിറ്റി

  • 05/01/2023


കുവൈത്ത് സിറ്റി: ജനസംഖ്യാഘട‌ന ക്രമീകരിക്കുന്നതിനും തൊഴിൽ വിപണിയെ ക്രമരഹിതമായ തൊഴിലിൽ നിന്ന് ശുദ്ധീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രിസഭ മാൻപവർ അതോറിറ്റിക്കും മറ്റ് ബന്ധപ്പെട്ട അതോറിറ്റികൾക്കും നിർദേശം നൽകി. യഥാർത്ഥത്തിൽ പ്രവർത്തനം തുടരുന്ന കമ്പനികൾക്കല്ലാതെ വർക്ക് പെർമിറ്റുകളൊന്നും നൽകരുതെന്നാണ് നിർദേശം. റെസിഡൻസി വ്യാപാരവും കുവൈത്തിലേക്കുള്ള നാമമാത്ര തൊഴിലാളികളുടെ പ്രവേശനവും തടയുന്നതിനായി മാൻപവർ അതോറിറ്റി 2022ൽ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു.
അതനുസരിച്ച് 2022ൽ പ്രാദേശിക തൊഴിൽ വിപണിയിൽ നിന്ന് മൂവായിരത്തോളം വ്യാജ കമ്പനികൾ പൂട്ടിച്ചുവെന്ന് അധികൃതർ വിശദീകരിച്ചു. ഒപ്പം പബ്ലിക്ക് അഡ്മിനിസ്ട്രേഷനിലേക്ക് 800 ഫയലുകൾ റഫർ ചെയ്തു.  2022-ൽ 14,963 പൗരന്മാരുടെ രജിസ്ട്രേഷൻ തൊഴിലന്വേഷകർക്കുള്ള ഓട്ടോമേറ്റഡ് രജിസ്ട്രേഷൻ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 37 ശതമാനം പേർ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നാണ് മാൻപവർ അതോറിറ്റിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News