കുവൈത്തിൽ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

  • 30/01/2023

കുവൈറ്റ് സിറ്റി : ശാരോൻ ചർച്ച് കുവൈറ്റ്‌ സഭാംഗം അനു ഏബൽ (34) വാഹനാപകടത്തിൽ മരണപ്പെട്ടു . ജനുവരി 28 ശനിയാഴ്ച്ച വൈകിട്ട് ഫർവാനിയ ദജീജിലുള്ള ജോലിസ്ഥലത്തുനിന്നും മടങ്ങവേ ബസ്സിൽ കയറുവാൻ വേണ്ടി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അതിവേഗത്തിൽ വന്ന മറ്റൊരു വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ  ഫർവാനിയ ഹോസ്പിറ്റിലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു, തുടർന്നാണ്  മരണം സംഭവിച്ചത്. 

കുവൈറ്റ് ലുലു എക്സ്ചേഞ്ച് സെന്ററിൽ കസ്റ്റമർ കെയർ മാനേജർ ആയി ഔദ്യോഗിക ജോലി ചെയ്ത് വരികയായിരുന്നു മരണമടഞ്ഞ അനു. കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടിൽ അലക്സ് കുട്ടി കെ. - ജോളികുട്ടി ദമ്പതികളുടെ മകളാണു പരേത. കുവൈറ്റിൽ സ്റ്റാഫ് നേഴ്സ് ആയ അഞ്ജു ബിജു ഏകസഹോദരിയാണു. കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറ ഏബൽ കോട്ടേജിൽ  കെ. രാജൻ- ഏലിക്കുട്ടി രാജൻ ദമ്പതികളുടെ മകനായ ഏബൽ രാജനാണു ഭർത്താവ്. ദമ്പതികൾക്ക് 9 വയസ്സുള്ള ഹാരോൺ ഏബൽ എന്ന ഒരു മകനുണ്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News