ദേശിയ ദിനാഘോഷം; കുവൈത്തിന്റെ ആകാശം വർണ്ണാഭമാക്കി വെടിക്കെട്ടും ലേസർഷോയും

  • 01/03/2023

കുവൈറ്റ് സിറ്റി : ദേശീയ അവധി ദിനങ്ങളിൽ കുവൈറ്റിന്റെ ആകാശത്ത് കരിമരുന്ന് പ്രയോഗം നടത്തി, ഇന്നലെ വൈകിട്ട് കുവൈറ്റ് ടവറിന് സമീപം നടന്ന വെടിക്കെട്ട് കാണാനായി ഉച്ചയോടെ തന്നെ പതിനായിരക്കണക്കിന് പൗരന്മാരും താമസക്കാരും കുവൈത്തിന്റെ കടലോരത്ത് തടിച്ചുകൂടി , ഒരു മണിക്കൂറോളം നീണ്ടുനിന്ന വെടിക്കെട്ടും കണ്ണഞ്ചിപ്പിക്കുന്ന ലേസർ ഷോയും കുവൈത്തിന്റെ ആകാശം വര്ണാഭമാക്കി. വാട്ടർ ബലൂണുകൾ എറിയുന്നതിന്റെയും മറ്റ് അസ്വസ്ഥതകളുടെയും ദൃശ്യങ്ങൾക്ക് പകരം ഈ ഗംഭീരമായ കാർണിവൽ ഷോ ദൃശ്യാനുഭവമായെന്ന് കാഴ്ചക്കാർ അഭിപ്രായപ്പെട്ടു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News