എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കൊല്ലത്ത്

  • 13/03/2023

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കൊല്ലം ജില്ലയിൽ പ്രവേശിക്കും. വൈകിട്ട് പത്തനാപുരത്താണ് ആദ്യ സ്വീകരണം. പത്തനാപുരം ,പുനലൂർ നിയോജക മണ്ഡലങ്ങളിൽ അദ്യ ദിവസം ജാഥ പ്രചരണത്തോടെ ജില്ലയിലെ ആദ്യ ദിന പര്യടനം പൂർത്തിയാകും. 

16 വരെ ജില്ലയിൽ ജാഥ തുടരും. വൈകിട്ട് നാല് മണിക്ക് പത്തനാപുരം കല്ലുംകടവിലാണ് ജാഥയെ വരവേൽക്കുന്നത്. അഞ്ചൽ ടൗണിൽ സമാപന സമ്മേളനം ചേരും. 15ന് രാവിലെ പൗരപ്രമുഖരുമായി ചർച്ചയും നടക്കും.

Related News