ബ്രഹ്‌മപുരത്തെ മാലിന്യപ്പുക: ആരോഗ്യ സർവേ ഇന്നാരംഭിക്കും, പരിശീലനം നേടിയത് 202 ആശപ്രവർത്തകർ

  • 13/03/2023

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ മാലിന്യപ്പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളിൽ നടത്തുന്ന ആരോഗ്യ സർവേ ഇന്നാരംഭിക്കും. ഇതിന്റെ ഭാഗമായി 202 ആശ പ്രവർത്തകർക്ക് പരിശീലനം നൽകി. ആരോഗ്യ പ്രവർത്തകർ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും. അതേസമയം അർബൻ ഹെൽത്ത് സെന്ററുകളിൽ ശ്വാസ് ക്ലിനിക്കുകളും ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും.

പൊതുജനരോഗ്യ വിദഗ്ധ ഡോ. സൈറു ഫിലിപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് ആശ പ്രവർത്തകർക്ക് പരിശീലനം നൽകിയത്. ആരോഗ്യ പ്രവർത്തകർ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് വിവരങ്ങൾ ചേർക്കുക. ലഭ്യമാകുന്ന വിവരങ്ങൾ അപ്പോൾ തന്നെ പരിശോധിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ എർപ്പെടുത്താനും വേണ്ട സജ്ജീകരണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള 5 മൊബൈൽ യൂണിറ്റുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. കൂടാതെ എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്റർ യുദ്ധകാലടിസ്ഥാനത്തിൽ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവർക്ക് മതിയായ വിദഗ്ദ ചികിത്സ ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും.

Related News