അഡ്വാൻസ്‌ഡ് ഇന്റർനാഷണൽ റാങ്കിംഗ് നേടി കുവൈത്തിലെ രണ്ട് റിഫൈനറികള്‍

  • 23/03/2023

കുവൈത്ത് സിറ്റി: മിന അബ്‍ദുള്ള, അഹമ്മദി റിഫൈനറികൾക്ക് റിസ്ക് എൻജിനീയറിംഗ് നിലവാരത്തിൽ ‘അഡ്വാൻസ്‌ഡ് ഇന്റർനാഷണൽ റാങ്കിംഗ്’ ലഭിച്ചതായി കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (കെഎൻപിസി) അറിയിച്ചു. ലോകത്തെ മുൻനിര ഇൻഷുറൻസ് ബ്രോക്കറും റിസ്ക് അഡ്വൈസറും കെഎൻപിസി ഡെപ്യൂട്ടി സിഇഒയുമായ ‘മാർഷ്’ കമ്പനി നടത്തിയ പഠനത്തിന്‍റെ ഭാഗമായാണ് റാങ്കിംഗ് ലഭിച്ചത്. ലോകമെമ്പാടുമുള്ള 1,400-ലധികം റിഫൈനറികളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് രണ്ട് റിഫൈനറികൾക്കും ഉയർന്ന റാങ്കിംഗ് ലഭിച്ചതെന്ന് ഫ്യൂവല്‍ സപ്ലൈ ഓപ്പറേഷൻസ് വക്താവ് ഗാനിം അൽ ഒതൈബി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News