സാധുവായ സിവിൽ വിലാസമില്ലാത്ത 16,848 ഫയലുകൾ താൽക്കാലികമായി സസ്പെൻഡ് ചെയ്തു

  • 25/03/2023

കുവൈത്ത് സിറ്റി: രാജ്യത്ത് റെസിഡൻസിയുള്ള 61,688 തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുള്ള 22,863 പെർമിറ്റുകൾ ഉൾപ്പെടെ സാധുവായ സിവിൽ വിലാസമില്ലാത്ത 16,848 ഫയലുകൾ സസ്പെൻഡ് ചെയ്തതായി മാൻപവർ അതോറിറ്റി അറിയിച്ചു. സ്വകാര്യ മേഖലയിൽ തൊഴിൽ നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്നുള്ള ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിൻ്റെ നിർദേശപ്രകാരമാണ് നടപടി. തൊഴിലുടമകൾക്ക് നടപടി സ്വീകരിച്ച ദിവസം മുതൽ ഒരു മാസം ഫയലുകളിൽ ഭേദഗതി വരുത്താൻ സമയം അനുവദിച്ചിട്ടുണ്ട്. നിർദ്ദിഷ്ട കാലയളവിനുള്ളിൽ നിയമപരമായ നില പരിഷ്കരിച്ചില്ലെങ്കിൽ ഉടമകളെ ബന്ധപ്പെട്ട അന്വേഷണ അതോറിറ്റികളിലേക്ക് റഫർ ചെയ്യും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News