കുവൈത്തിൽ പെട്രോളിയം മേഖലയിൽ പുതിയ നിയമനം സ്വദേശികൾക്കുമാത്രം.

  • 10/06/2020

കുവൈറ്റ് സിറ്റി : കുവൈറ്റ് പെട്രോളിയം കോർപ്പറേഷനിലും (കെപിസി) അനുബന്ധ സ്ഥാപനങ്ങളിലും പ്രവാസികൾക്ക് ജോലി നൽകുന്നത് നിർത്തുമെന്ന് പെട്രോളിയും മന്ത്രി ഡോ. ഖാലിദ് അൽ ഫാദെൽ ബുധനാഴ്ച പ്രഖ്യാപിച്ചു. 2020-2021 വർഷത്തേക്ക് സ്വദേശികളല്ലാത്തവരെ കെപിസിയിലും അതിന്റെ അനുബന്ധ സ്ഥാപനത്തിലും നിയമിക്കില്ലെന്നും പ്രത്യേക കരാറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്നും പാർലമെന്ററി കമ്മിറ്റി സമ്മേളനത്തിൽ സംസാരിച്ച പെട്രോളിയം മന്ത്രി പറഞ്ഞു. ആഗോള കൊറോണ വൈറസ് പ്രതിസന്ധി സമയത്ത് കുവൈറ്റിൽ പെട്രോളിയും മേഖല വലിയ നഷ്ടത്തിലാണ്, എണ്ണമേഖല വരുമാനത്തിന്റെ ഏക സ്രോതസ്സായി ആശ്രയിക്കുന്നത് അവസാനിപ്പിച്ചു ദേശീയ സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിൽ സ്വകാര്യമേഖലയെ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സമ്മേളനത്തിൽ നിർദ്ദേശിച്ചു.

Related News