തമിഴ്നാട്ടില്‍ വീണ്ടും ആദായ നികുതി വകുപ്പിന്‍റെ വ്യാപക റെയ്ഡ്; വി.സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ടയിടങ്ങളിൽ പരിശോധന

  • 26/05/2023

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ആദായ നികുതി വകുപ്പിന്‍റെ വ്യാപക റെയ്ഡ്. വൈദ്യുതി എക്സൈസ് മന്ത്രി വി.സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ടയിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ചെന്നൈ, കോയമ്ബത്തൂര്‍, കരൂര്‍ എന്നിവിടങ്ങളിലായി നാല്‍പ്പതിലധികം സ്ഥലങ്ങളില്‍ പുലര്‍ച്ചെ 6.30 മുതല്‍ പരിശോധന തുടങ്ങി. കരൂര്‍ രാമകൃഷ്ണപുരത്ത് സെന്തില്‍ ബാലാജിയുടെ സഹോദരൻ വി.അശോകിന്‍റെ വീട്ടിലാണ് പരിശോധന നടക്കുന്നത്.


ഇതുകൂടാതെ മന്ത്രിയുടെ സുഹൃത്തുക്കളുടെ വീട്ടിലും അഴിമതിപ്പണ ഇടപാട് നടന്നുവെന്ന് ആരോപണമുള്ള കോണ്‍ട്രാക്ടര്‍മാരുടെ വീടുകളിലും ഐടി പരിശോധന തുടരുന്നുണ്ട്. തമിഴ്നാട്ടിലെ സര്‍ക്കാര്‍ മദ്യവിതരണ ശാലകളായ ടാസ്മാക് ഔട്ട്ലെറ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബാര്‍ അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച്‌ അണ്ണാ ഡിഎംകെയും ബിജെപിയും ഗവര്‍ണര്‍ ആര്‍.എൻ.രവിക്ക് പരാതി നല്‍കിയിരുന്നു.

കരൂരില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. പിന്നാലെ കാര്‍ ആക്രമിച്ചുവെന്നാരോപിച്ച്‌ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കരൂര്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി

Related News