2024ലും ഗൾഫിൽ കുവൈത്ത് ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ച രേഖപ്പെടുത്തുമെന്ന് റിപ്പോർട്ട്

  • 26/05/2023


കുവൈത്ത് സിറ്റി:  മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖല വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) ആകർഷിക്കുന്നതിൽ 2022 ൽ ശക്തമായ പ്രകടനം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. 2023ലും 2024ലും ഈ മേഖലയിലേക്കുള്ള മൂലധന പ്രവാഹത്തിന്റെ വരവ് പരിമിതമായിരിക്കുമെന്നും ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് അടുത്തിടെ നടത്തിയ വിശകലനത്തിൽ വ്യക്തമായി. അതേസമയം, ഈ വർഷവും തുടർന്നുള്ള വർഷങ്ങളിലും ഗൾഫിലെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ച രേഖപ്പെടുത്തുക കുവൈത്ത് ആയിരിക്കുമെന്നാണ് യൂണിറ്റിന്റെ വിലയിരുത്തൽ.

ഈ കാലയളവിലെ കുവൈത്തിലെ ശരാശരി ജിഡിപി വളർച്ച 1.9 ശതമാനത്തിലെത്തും. എന്നാൽ, ഇതേ കാലയളവിൽ യുഎഇ ഏറ്റവും ഉയർന്ന നിരക്കായ നാല് ശതമാനവും ഖത്തർ 3.7 ശതമാനവും ബഹ്‌റൈൻ 3.5 ശതമാനവും രേഖപ്പെടുത്തും. ഒമാൻ മൂന്ന് ശതമാനം, സൗദി അറേബ്യ 2.4 ശതമാനം എന്നിങ്ങനെയാകും ജിഡിപി വളർച്ച രേഖപ്പെടുത്തുക. മേഖലയിലെ മിക്ക രാജ്യങ്ങളിലും, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞ പണപ്പെരുപ്പ നിരക്കും സ്ഥിരമായ വിനിമയ നിരക്കും തുടരും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News