കാൻസർ രോഗികളെ പരിചരിക്കുന്നതിന് കുവൈത്തിൽ 2,400 നഴ്‌സുമാർക്ക് പരിശീലനം

  • 04/06/2023

കുവൈത്ത് സിറ്റി: നാഷണൽ ക്യാമ്പയിൻ ഫോർ കാൻസർ അവയർനെസ് (കാൻ) പ്രൈമറി കെയർ ഫിസിഷ്യൻമാർക്കും നഴ്സിംഗ് സ്റ്റാഫിനും വേണ്ടി പ്രത്യേക കോഴ്സുകൾ ആരംഭിച്ചു. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് രോഗികളുമായും അവരുടെ കുടുംബങ്ങളുമായും, പ്രത്യേകിച്ച് കാൻസർ രോഗികളുമായും ആശയവിനിമയ കഴിവുകൾ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. 

ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സിംഗ് സ്റ്റാഫ് മാനേജ്‌മെന്റുമായി സഹകരിച്ച് നഴ്‌സിംഗ് സ്റ്റാഫിനെ പരിശീലിപ്പിക്കുന്നതിനുള്ള തൊണ്ണൂറ്റി ഏഴാമത് കോഴ്‌സ് ക്യാമ്പയിൻ്റെ ഭാഗമായി പൂർത്തിയാക്കി. 2409 ന്നഴ്സിംഗ് സ്റ്റാഫുകൾക്കാണ് ട്രെയിനിംഗ് നൽകിയത്. രോഗികളുമായും അവരുടെ കുടുംബാംഗങ്ങളുമായും, പ്രത്യേകിച്ച് കാൻസർ രോഗികളുമായും ആശയവിനിമയം നടത്താനുള്ള കാൻ കാമ്പയിൻ നഴ്സിംഗ് സ്റ്റാഫിനെ പരിശീലിപ്പിക്കുന്നുവെന്ന് ക്യാമ്പയിൻ ചെയർമാനും കൺസൾട്ടന്റ് ഓങ്കോളജിസ്റ്റുമായ ഡോ ഖാലിദ് അൽ സലേഹ് പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News