പുനരുപയോഗ ഊർജ മേഖലയെ നിയന്ത്രിക്കാനുള്ള തീരുമാനവുമായി കുവൈറ്റ് വൈദ്യുതി മന്ത്രാലയം

  • 04/06/2023


കുവൈത്ത് സിറ്റി: ഏതാനും ദിവസങ്ങൾക്കുള്ളിൽ പുനരുപയോഗ ഊർജ മേഖലയെ നിയന്ത്രിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് വൈദ്യുതി, ജല മന്ത്രി മുതലാഖ് അൽ ഒട്ടെബി അറിയിച്ചു. മൂന്നാം കക്ഷികളിൽ നിന്ന് പുനരുപയോഗ ഊർജം വാങ്ങാൻ അനുവദിക്കുമെന്ന തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ, വ്യാവസായിക മേഖലകൾ ഒഴികെയുള്ള കുവൈത്തിലെ എല്ലാ മേഖലകളും ഇതിൽ ഉൾപ്പെടും, അവ പിന്നീട് പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

സോളാർ എനർജി സിസ്റ്റങ്ങളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാൻ പ്രവർത്തിക്കുന്ന കമ്പനികൾ സ്ഥാപിക്കാൻ ചെറുകിട നിക്ഷേപകരെ പ്രോത്സാഹിപ്പിക്കും. 2030-ഓടെ രാജ്യത്തെ വൈദ്യുതി ഉപഭോഗത്തിന്റെ 15 ശതമാനത്തിൽ കുറയാതെ ഭാഗമെങ്കിലും പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പുനരുപയോഗ ഊർജം വാങ്ങുന്നതിലും ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർ സ്റ്റേഷനുകളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിലും അയൽ രാജ്യങ്ങളുടെ അനുഭവം മന്ത്രാലയം പരിശോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം സർവേകളും പഠനങ്ങളും പൂർത്തിയാക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News