മൂന്ന് ദിവസത്തിനിടെ കുവൈത്തിൽനിന്ന് നാടുകടത്തിയത് 680 പ്രവാസികളെ

  • 05/06/2023



കുവൈത്ത് സിറ്റി: മൂന്ന് ദിവസത്തിനിടെ 680 പ്രവാസികളെ കുവൈത്ത് നാടുകടത്തിയതായി കണക്കുകൾ. മെയ് 27 മുതൽ മെയ് 29 വരെയുള്ള മൂന്ന് ദിവസത്തിനുള്ളിൽ ആഭ്യന്തര മന്ത്രാലയം 680 പ്രവാസികളെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുകയായിരുന്നു. നാടുകടത്തൽ ഉത്തരവുകൾ പുറപ്പെടുവിച്ചതിനെത്തുടർന്ന് തൽഹ ജയിലിൽ കഴിഞ്ഞിരുന്ന എട്ട് ഏഷ്യൻ, ആഫ്രിക്കൻ പൗരന്മാരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. 

നാടുകടത്തപ്പെട്ട എല്ലാവരുടെയും വിരലടയാളം എടുക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്. നാടുകടത്തൽ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കിയെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് കാരണങ്ങൾ കൊണ്ട് അല്ലെങ്കിൽ ക്രിമിനൽ കോടതി പുറപ്പെടുവിച്ച വിധികളുടെ അടിസ്ഥാനത്തി, കൂടാതെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് പിടിക്കപ്പെട്ടവർ എന്നിവരെയാണ് നാടുകടത്തിയത്. മൂന്ന് ദിവസത്തിനുള്ളിൽ ഇത്രയധികം പ്രവാസികളെ നാടുകടത്തുന്നത് സമീപ വർഷങ്ങളിൽ ആദ്യമായിട്ടാണെന്നും വൃത്തങ്ങൾ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News