ഹൈസ്കൂൾ പരീക്ഷയിലെ ചോദ്യ ചോർച്ച; മൂന്ന് പേർ അറസ്റ്റിൽ

  • 08/06/2023


കുവൈത്ത് സിറ്റി: ഹൈസ്കൂൾ പരീക്ഷയിൽ കൃത്രിമം കാണിക്കുകയും ചോദ്യങ്ങൾ ചോർത്തി കൊടുക്കുകയും ചെയ്ത സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രവർത്തനങ്ങൾ ആൻ്റി മണി ക്രൈംസ് ഡിപ്പാർട്ട് മെൻറ് നിരീക്ഷിച്ചിരുന്നു. സെക്കണ്ടറി സ്‌കൂൾ പരീക്ഷകൾ നടക്കാനിരിക്കെ വാട്സ് ഗ്രൂപ്പുകൾ വഴി ചോദ്യങ്ങൾ ചോർന്നതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് രണ്ട് ഗ്രൂപ്പുകൾ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയത്. പണത്തിന് പകരമായാണ് ചോദ്യങ്ങൾ ചോർത്തി നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News