യുവതിയുടെ അടിവസ്ത്രം ധരിച്ച് തൂങ്ങിമരിച്ച നിലയിൽ ബാങ്ക് മാനേജരുടെ മൃതദേഹം കണ്ടെത്തി

  • 10/06/2023

സർക്കാർ ബാങ്ക് മാനേജരുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. യുവതിയുടെ അടിവസ്ത്രം ധരിച്ച് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പഞ്ചാബിലെ ലുധിയാന ജില്ലയിലെ അമർപുര മേഖലയിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിനോദ് മസിഹ് എന്നയാളാണ് മരിച്ചത്. ഫിറോസ്പൂരിലെ വാലി ബസ്തിയിലെ താമസക്കാരനായിരുന്നു. വീട്ടുടമസ്ഥൻ പലതവണ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.

ഫോറൻസിക് സംഘവും സംഭവസ്ഥലത്ത് പരിശോധന നടത്തി. ഇയാളും കുടുംബവും കഴിഞ്ഞ ഒന്നര വർഷമായി വാടക വീട്ടിലായിരുന്നു താമസം. ഇയാൾക്ക് രണ്ടു കുട്ടികളും ഭാര്യയും ഉണ്ട്. ബുധനാഴ്ച വിനോദിന്റെ പിറന്നാളായിരുന്നുവെന്നാണ് സൂചന. പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു.

Related News