ആർമി ട്രെയിനിം​ഗിനിടെ 17 കുവൈത്ത് സൈനിക ഉദ്യോഗസ്ഥർക്ക് ഭക്ഷ്യവിഷബാധയേറ്റു

  • 18/06/2023

കുവൈത്ത് സിറ്റി: ട്രെയിനിം​ഗിനിടെ 17 കുവൈത്ത് സൈനിക ഉദ്യോഗസ്ഥർക്ക് ഭക്ഷ്യവിഷബാധയേറ്റു. നോൺ കമ്മീഷൻഡ് ഓഫീസേഴ്‌സ് ആൻഡ് ഇൻഡിവിജ്വൽസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന 644 നോൺ കമ്മീഷൻഡ് ഓഫീസർ കേഡറ്റ് കോഴ്‌സിലെ 17 കേഡറ്റ് വോളണ്ടിയർമാർക്കാണ് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയേറ്റതായി കുവൈത്ത് ആർമിയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് അറിയിച്ചത്. 

കേഡറ്റുകളെ ചികിത്സിക്കുന്നതിന് ആവശ്യമായ എല്ലാ മെഡിക്കൽ നടപടികളും ഇൻസ്റ്റിറ്റ്യൂട്ട് സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ ചികിത്സ ലഭിച്ചയുടൻ അവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഭക്ഷ്യവിഷബാധ കേസുകൾ ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തുന്നതിനായി  ആർമി ജനറൽ സ്റ്റാഫ് പ്രസിഡൻസി ഒരു അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഈ സമിതി അന്വേഷണം നടത്തിയ സംഭവത്തിൽ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News