സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും

  • 12/07/2023

കാട്ടാക്കട: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചു. മലയിൻകീഴ് മച്ചേല്‍ പറയാട്ടുകോണം കാവുവിള പുത്തൻവീട്ടില്‍ എ.അശോകനാ(56)ണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ എട്ടു മാസംകൂടി കഠിനതടവ് അനുഭവിക്കണം.


2017-ലാണ് കേസിനാസ്പദമായ സംഭവം. സ്കൂള്‍ അവധിയായ ദിവസങ്ങളില്‍ രക്ഷിതാക്കള്‍ ഇല്ലാതിരുന്ന സമയം 13 വയസ്സുകാരിയെ ഉപദ്രവിച്ചതായി പെണ്‍കുട്ടിയുടെ 11 വയസ്സുള്ള അനുജത്തി കോടതിയില്‍ നേരിട്ടു നല്‍കിയ മൊഴിയാണ് പ്രതിക്കു കുരുക്കായത്. മലയിൻകീഴ് പോലീസാണ് കേസെടുത്തിരുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഡി.ആര്‍.പ്രമോദ് ഹാജരായി.

Related News