ഏക സിവിൽ കോഡ്; സിപിഎം പ്രഖ്യാപിച്ച സമര പരിപാടികളിൽ തന്ത്രപരമായ നിലപാടെടുത്ത് സിപിഐ

  • 12/07/2023

തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ ഏകപക്ഷീയമായി സിപിഎം പ്രഖ്യാപിച്ച സമര പരിപാടികളിൽ തന്ത്രപരമായ നിലപാടെടുത്ത് സിപിഐ. 15 ന് കോഴിക്കോട്ട് നടക്കുന്ന സെമിനാറിലേക്ക് ജില്ലാ നേതാക്കളെ മാത്രം അയക്കാനാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം. മുന്നണിയിൽ കൂടിയാലോചിക്കാതെ എടുത്ത തീരുമാനത്തിലും, ലീഗിനെ സഹകരിപ്പിക്കാനുള്ള നീക്കത്തിലും കടുത്ത അതൃപ്തിയാണ് സംസ്ഥാന നേതൃത്വത്തിന് ഉള്ളത്. പ്രതിഷേധം അറിയിക്കുന്നതിന് ഒപ്പം മുന്നണിയിൽ നിസഹകരിച്ചെന്ന തോന്നൽ ഉണ്ടാകാതിരിക്കാൻ കൂടി വേണ്ടിയാണ് സിപിഐ ഇടപെടൽ. ദേശീയ കൗൺസിൽ നടക്കുന്നതിനാൽ നേതാക്കൾ ദില്ലിയിലാകുമെന്ന ന്യായാകരണമാണ് നേതൃത്വം നൽകുന്നത്.

ഏക സിവിൽകോഡ് വിഷത്തിൽ ഏകപക്ഷീയമായി സിപിഎം പ്രഖ്യാപിച്ച സമരപരിപാടികളിൽ തന്ത്രപരമായ നിലപാടെടുത്ത് സിപിഐ. 15 ന് കോഴിക്കോട്ട്.നടക്കുന്ന സെമിനാറിലേക്ക് ജില്ലാ നേതാക്കളെ മാത്രം അയക്കാനാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം. മുന്നണിയിൽ കൂടിയാലോചിക്കാതെ എടുത്ത തീരുമാനത്തിലും ലീഗിനെ സഹകരിപ്പിക്കാനുള്ള നീക്കത്തിലും കടുത്ത അതൃപ്തിയാണ് സംസ്ഥാന നേതൃത്വത്തിന് ഉള്ളത്. അതുകൊണ്ട് തന്നെ പ്രതിഷേധം അറിയിക്കുന്നതിന് ഒപ്പം മുന്നണിയിൽ നിസ്സഹകരിച്ചെന്ന തോന്നലുണ്ടാകാതിരിക്കാൻ കൂടി കണക്കാക്കിയാണ് സിപിഐ ഇടപെടൽ. ദേശീയ കൗൺസിൽ നടക്കുന്നതിനാൽ നേതാക്കൾ ദില്ലിയിലാകുമെന്ന ന്യായാകരണമാണ് നേതൃത്വം നൽകുന്നത്.

Related News