എ.ഐ ക്യാമറ ഉപയോഗിച്ച്‌ കുഴി പരിശോധിച്ചൂടെ? പരിഹാസവുമായി ഹൈക്കോടതി

  • 13/07/2023

കൊച്ചി: സംസ്ഥാനത്തെ റോഡുകളിലെ കുഴികളില്‍ പരിഹാസവുമായി ഹൈക്കോടതി. എ.ഐ ക്യാമറ ഉപയോഗിച്ച്‌ കുഴി പരിശോധിച്ചൂടെ എന്ന് ഹൈക്കോടതി ചോദിച്ചു. റോഡിലെ കുഴികള്‍ സംബന്ധിച്ച കേസ് പരിഗണിക്കുമ്ബോഴാണ് കോടതി നിര്‍ദേശം.


ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെതാണ് പരാമര്‍ശം. വിവിധ റോഡുകളില്‍ 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹരജിയില്‍ ഈ മാസം 26 ന് നിലപാടറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Related News