ഓർമ്മകളുടെ ആഘോഷം നൃത്തരൂപത്തിൻറെ രണ്ടാംഭാഗവുമായി തിരുവോണനാളിൽ തപസ്യ കുവൈറ്റ്

  • 30/08/2020

മനസ്സില്‍ ഗൃഹാതുരത ഉണര്‍ത്തിക്കൊണ്ട് വീണ്ടും ഒരോണം കൂടി,  ഇന്ന് ഓണം പ്രവാസികൾക്ക്  നഷ്‌ടമായ സന്തോഷത്തിന്റെ നാട്ടിലെ ഓർമകളാണ്. ഗൃഹാതുരത്വത്തുമുള്ള ഓര്‍മ്മകളാണ് ഓരാ പ്രവാസിക്കും ഓണാഘോഷം പകര്‍ന്നു നല്‍കുന്നത്.പക്ഷെ ഇത്തവണ കോവിഡ് മഹാമാരി പ്രവാസികളുടെ ആഘോഷങ്ങൾക്കുമേലും കരിനിഴൽ വീഴ്ത്തി, എന്നിരുന്നാലും സുഹൃത്തുക്കളും കുടുംബാങ്ങങ്ങളും ചേരുന്ന ഓണക്കൂട്ടായ്മകൾ പ്രവാസലോകത്തു ഈ കോവിഡ് കാലത്തും ഒത്തൊരുമയുടെയും സന്തോഷത്തിന്റെയും ദിനങ്ങളാകുന്നു. അകലങ്ങളിൽ ആണെങ്കിലും മനസുകൊണ്ട് അടുക്കാനും ഹൃദയങ്ങൾ ചേർന്ന് ഓണം ആഘോഷിക്കാനുമുള്ള സന്ദേശമാണ് ഈ കോവിഡ് കാലത്തു നൃത്തകലയെ ഉപാസിക്കുന്ന കുവൈറ്റിലെ ഒരു കൂട്ടം മലയാളി സ്ത്രീ കൂട്ടായ്മ രൂപപ്പെടുത്തിയ “തപസ്യ” എന്ന നൃത്ത സംഘം അവതരിപ്പിക്കുന്നത്. ഉറ്റവർക്കും ഉടയവർക്കുംഅഭ്യുദയകാംഷികൾക്കും വേണ്ടി “ തപസ്യ “ യുടെ തിരുവോണ സമർപ്പണം ഇതാ - “ഓർമകളുടെ ആഘോഷം “ രണ്ടാം ഭാഗം ! എല്ലാവർക്കും ഹൃദയം  നിറഞ്ഞ തിരുവോണാശംസകൾ

Related Videos