കോറോണകാലത്ത് നൃത്താവിഷ്കാരവുമായി കുവൈത്തിലെ അഷ്ടാംഗനമാർ.

  • 01/06/2020

കോവിഡ് 19 ലോക് ഡൗണ്‍ ചെയ്ത കുവൈത്തിലെ പ്രവാസി സമൂഹത്തിനു സാന്ത്വനവും ഉണര്‍വും നല്‍കുന്ന നൃത്തവുമായി കുവൈത്തിലെ ഒരു കൂട്ടം കലാകാരികള്‍. നീ അഴകിയ ബാലെ എന്ന ഗാനത്തിനു ചുവടുവെച്ചുകൊണ്ടു ഇവര്‍ ചെയ്ത വിഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നു.
സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന ഇവർ അവരവരുടെ വീടുകളിലിരുന്നുകൊണ്ടു ചെയ്ത നൃത്തമാണ് മൊബൈലിൽ പകർത്തി നിങ്ങൾക്കുമുന്നിൽ എത്തിക്കുന്നത്.

കോവിഡ് ദിനങ്ങളുടെ തടവറയില്‍ ഒതുങ്ങിനില്‍ക്കാതെ, ഈ സമയത്തെ ക്രിയാത്മകവും സമൂഹത്തിനു ആത്മവിശ്വാസവും ഉണര്‍വുമേകുന്ന വിധം ഉപയോഗിച്ച ഈ കലാകാരികള്‍ കുവൈത്തിലെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരാണ്.

Related Videos