HomeGULFകുവൈത്തിന് നേരെ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമ പ്രതിരോധം സജീവം

കുവൈത്തിന് നേരെ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമ പ്രതിരോധം സജീവം

spot_img

കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് വീണ്ടും മിസൈലുകളും ഡ്രോണുകളും എത്തിയതായി കുവൈത്ത് സായുധസേന ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങൾ തടയുന്നതിനായി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ആക്രമണ മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്തുടനീളം ഇന്നുരാവിലെ സൈറൺ മുഴക്കിയിരുന്നു. ജനങ്ങൾ കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളും ഡ്രോണുകളും തടഞ്ഞുനശിപ്പിച്ചതിന്റെ ഭാഗമായാണെന്ന് അധികൃതർ വിശദീകരിച്ചു.എല്ലാ സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. സ്ഥിതിഗതികൾ സുരക്ഷാ ഏജൻസികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!