കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ്, ചില പ്രത്യേക മേഖലകളിൽ നിയമിതരായ തൊഴിലാളികൾക്ക് മറ്റ് മേഖലകളിലേക്ക് മാറാൻ അനുമതി നൽകുന്ന തീരുമാനം പുറപ്പെടുവിച്ചു.
തീരുമാനപ്രകാരം, നിലവിലുള്ള തൊഴിലുടമയുടെ അനുമതി ലഭ്യമെങ്കിൽ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, വ്യവസായം, കൃഷി, മൃഗസംരക്ഷണം (ഷെപ്പേർഡിംഗ്), മത്സ്യബന്ധനം എന്നീ മുൻപ് നിയന്ത്രിതമായ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മറ്റു മേഖലകളിലേക്ക് മാറാൻ സാധിക്കും.ഈ തീരുമാനം 2026 മേയ് 1 മുതൽ ജൂൺ 30 വരെ പ്രാബല്യത്തിൽ ഉണ്ടാകും. ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽയൗം’യിൽ ഇത് പ്രസിദ്ധീകരിക്കപ്പെടുകയും, ബന്ധപ്പെട്ട അധികാരികൾ നടപ്പിലാക്കുകയും ചെയ്യും.
