HomeGULF85 വിദേശ മദ്യബോട്ടിലുകളും 4710 ദിനാറുമായി പിടിയിലായത് പിടികിട്ടാപ്പുള്ളിയും കൂട്ടാളിയും

85 വിദേശ മദ്യബോട്ടിലുകളും 4710 ദിനാറുമായി പിടിയിലായത് പിടികിട്ടാപ്പുള്ളിയും കൂട്ടാളിയും

spot_img

കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിൽ സുരക്ഷാ പട്രോളിംഗിനിടെ സംശയാസ്പദമായി ലൈറ്റുകൾ ഓഫ് ചെയ്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്ന് 85 വിദേശ മദ്യബോട്ടിലുകളും 4710 ദിനാറും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ പിടികിട്ടാപ്പുള്ളിയായ ഒരാളും അദ്ദേഹത്തിന്റെ കൂട്ടാളിയും അറസ്റ്റിലായി.

സുരക്ഷാ ഉദ്യോഗസ്ഥർ സമീപിച്ചതോടെ ഡ്രൈവർ വാഹനം ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും നിർത്താൻ നൽകിയ നിർദേശം അവഗണിക്കുകയും ചെയ്തു. തുടർന്ന് സുരക്ഷാസേന വാഹനം പിന്തുടർന്ന് തടഞ്ഞുനിർത്തി. ഇരുവരും ഉദ്യോഗസ്ഥരെ ശക്തമായി പ്രതിരോധിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി.വാഹനം പരിശോധിച്ചപ്പോൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നതായി സംശയിക്കുന്ന 85 ഇറക്കുമതി മദ്യബോട്ടിലുകളും 4710 ദിനാറും കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇവ കടത്തലിനായി കൈവശം വച്ചതാണെന്ന് പ്രതികൾ സമ്മതിച്ചതായും ഡ്രൈവർക്കെതിരെ നിലവിൽ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നുവെന്നും അധികൃതർ അറിയിച്ചു.പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!