HomeGULFബ്രിട്ടീഷ് പൗരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന ഷർക്കിലെ 100 വർഷം പഴക്കമുള്ള സെമിത്തേരി സന്ദർശിച്ച് ബ്രിട്ടീഷ് അംബാസഡർ.

ബ്രിട്ടീഷ് പൗരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന ഷർക്കിലെ 100 വർഷം പഴക്കമുള്ള സെമിത്തേരി സന്ദർശിച്ച് ബ്രിട്ടീഷ് അംബാസഡർ.

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റും ബ്രിട്ടനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപരമായ ബന്ധത്തിന്റെ സ്മരണകൾ പുതുക്കി ബ്രിട്ടീഷ് അംബാസഡർ ഖുദ്സി റഷീദ് ശർഖിലെ പുരാതന സെമിത്തേരി സന്ദർശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാനമായ ചരിത്രവശങ്ങൾ അടുത്തറിയാനുള്ള വിലപ്പെട്ട അവസരമാണിതെന്ന് സന്ദർശനവേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

നൂറിലധികം വർഷങ്ങൾക്ക് മുമ്പ് കുവൈറ്റ് സിറ്റിയുടെ അതിർത്തി പ്രദേശമായിരുന്ന ശർഖിൽ സ്ഥാപിതമായ ഈ സെമിത്തേരി ഇന്ന് നഗരമധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുവൈറ്റിന്റെ രാഷ്ട്രീയ മേഖലയിലും എണ്ണ വ്യവസായത്തിന്റെ പ്രാരംഭ ഘട്ടങ്ങളിലും (പ്രത്യേകിച്ച് 1950-കളിൽ) നിർണ്ണായക സംഭാവനകൾ നൽകിയ നിരവധി ബ്രിട്ടീഷ് പൗരന്മാരുടെ അന്ത്യവിശ്രമ സ്ഥലം കൂടിയാണിതെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി.

കുവൈറ്റിലെ രണ്ടാമത്തെ ബ്രിട്ടീഷ് പൊളിറ്റിക്കൽ ഏജന്റായിരുന്ന (1909-1915) ക്യാപ്റ്റൻ വില്യം ഷേക്സ്പിയറുടെ കബറിടം അദ്ദേഹം സന്ദർശിച്ചു. ക്യാപ്റ്റൻ സ്റ്റുവർട്ട് നോക്സിന്റെ പിൻഗാമിയായി സേവനമനുഷ്ഠിച്ച ഷേക്സ്പിയറുടെ കാലഘട്ടം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഏറെ സുപ്രധാനമാണ്. ഇത്തരം ചരിത്രപരമായ നാഴികക്കല്ലുകൾ കുവൈറ്റും ബ്രിട്ടനും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ പ്രതിഫലനമാണെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!