HomeGULFകുവൈത്തിലേക്ക് കടൽമാർഗം അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചവർ ഇറാനിയൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ളവരെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്തിലേക്ക് കടൽമാർഗം അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചവർ ഇറാനിയൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ളവരെന്ന് ആഭ്യന്തര മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് സമുദ്രാതിർത്തിയിലൂടെ രാജ്യത്തേക്ക് അനധികൃതമായി കടന്നുകയറാൻ ശ്രമിച്ച് പിടിയിലായ നാല് പേർ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പ്സുമായി (IRGC) ബന്ധമുള്ളവരാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മെയ് 1ന് ബുബിയാൻ ദ്വീപിലേക്ക് പ്രത്യേകമായി വാടകയ്‌ക്കെടുത്ത മത്സ്യബന്ധന ബോട്ടിൽ എത്തിയാണ് സംഘം കടന്നുകയറ്റത്തിന് ശ്രമിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. കുവൈത്ത് സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റതായും രണ്ടുപേർ രക്ഷപ്പെട്ടതായും അറിയിച്ചു.

പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രാജ്യസുരക്ഷയെ ലക്ഷ്യമിടുന്ന ഏത് ഭീഷണിയെയും ശക്തമായി നേരിടാൻ സുരക്ഷാസേനയും സായുധസേനയും പൂർണ സജ്ജമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!